കണ്ണൂർ : കെഎസ്യു ഭ്രാന്തു പിടിച്ച അക്രമിസംഘമായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ് എംഎൽഎ. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്എഫ്ഐ സംസ്ഥാനത്ത് പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തു. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. ധീരജിനെ കുത്തിയത് കെഎസ്യു പ്രവര്ത്തകന് നിഖില്‍ പൈലിയെന്ന് പോലീസ് അറിയിച്ചു. ചെറുതോണി പോലീസ് കോളജിലെത്തി അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്കി. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി. പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.