• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും ; സംസ്ഥാനത്ത് കൂടുതൽ ലാബുകള്‍’

by Web Desk 04 - News Kerala 24
June 7, 2022 : 3:56 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും ; സംസ്ഥാനത്ത് കൂടുതൽ ലാബുകള്‍’

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല, നിരന്തരം പരിശോധന ഉണ്ടാകും. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്‌കരിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കും. നിലവില്‍ 14 ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ സുരക്ഷാ ലാബുകളുണ്ട്. മൂന്ന് ജില്ലകളില്‍ റീജിയനല്‍ ലാബുകളുണ്ട്. പത്തനംതിട്ടയിലും കണ്ണൂരിലും ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.നമ്മുടെ ഭക്ഷണരീതി, ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും കൂടാന്‍ കാരണമാകുന്നു. സംസ്ഥാനത്ത് ഡയാലിസിസ് സെന്ററുകളുടെയും ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററുകളുടെയും എണ്ണം രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുകയാണ്. ഈ അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. ദേശീയ ആരോഗ്യ സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്. നമ്മുടെ സ്ഥാനം ഓരോ തവണയും മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ക്യാംപെയ്‌ന്‍ പൊതു സമൂഹം അംഗീകരിച്ചു. നല്ല മീന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ മത്സ്യ വിജയിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,600 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്. 6000ലധികം പരിശോധനകള്‍ നടത്തി. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ശര്‍ക്കരയില്‍ മായം കണ്ടെത്തുന്നതിന് ഓപ്പറേഷന്‍ ജാഗറി ആവിഷ്‌കരിച്ചു.വലിയ കടകളെന്നല്ല, ചെറിയ കടകളായാലും വൃത്തിയുള്ള നല്ല ഭക്ഷണം നല്‍കുക എന്നതാണ് പ്രധാനം. അത്തരം കടകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ നാല് ജില്ലകള്‍ക്ക് ഈറ്റ് റൈറ്റ് ചാലഞ്ചില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്പാദന, വിതരണ മേഖലയിലുള്ളവരും പൊതുസമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മായമില്ലാത്തതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍.ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു.  ഡപ്യൂട്ടി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ പി.ഉണ്ണികൃഷ്ണന്‍ നായര്‍, ചീഫ് അനലിസ്റ്റ് മഞ്ജു ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർഡിഒ ലോക്കറിൽ തൊണ്ടിമുതൽ സ്വർണത്തിനു പകരം മുക്കുപണ്ടം ; നഷ്ടമായത് 72 പവനിലധികം സ്വർണം

Next Post

സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി

സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി

ഷവർമ കടകളിൽ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി ; കൃത്യമായ മേൽനോട്ടം ഉറപ്പാക്കണം

ഷവർമ കടകളിൽ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി ; കൃത്യമായ മേൽനോട്ടം ഉറപ്പാക്കണം

ഹൈദരാബാദ് ബലാത്സംഗക്കേസ് ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്

ഹൈദരാബാദ് ബലാത്സംഗക്കേസ് ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്

കാറിൽ എംഡിഎംഎ ; ഗുണ്ടാ നേതാവ് മരട് അനീഷ് കസ്റ്റഡിയിൽ

കാറിൽ എംഡിഎംഎ ; ഗുണ്ടാ നേതാവ് മരട് അനീഷ് കസ്റ്റഡിയിൽ

ഹൈദരാബാദ് കൂട്ടബലാൽസംഗം : നാലാം പ്രതിയും അറസ്റ്റിൽ ; അഞ്ചാമനായി തിരച്ചിൽ

ഹൈദരാബാദ് കൂട്ടബലാത്സം​ഗം ; കൂടുതൽ തെളിവുകൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021