• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, January 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ന്യൂജൻ രാസലഹരി മരുന്നായ ‘ കാലിഫോർണിയ 9 ‘ മായി ബി.ടെക് വിദ്യാർഥി അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 12, 2022 : 7:49 pm
0
A A
0
ന്യൂജൻ രാസലഹരി മരുന്നായ  ‘ കാലിഫോർണിയ 9 ‘ മായി ബി.ടെക് വിദ്യാർഥി അറസ്റ്റിൽ

കലൂർ: എറണാകുളം ടൗൺ പരിസരങ്ങളിൽ എറണാകുളം റേഞ്ച് എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ പിടിച്ചെടുത്തത് ഏറ്റവും മാരകമായ ഉന്മാദ ലഹരി. എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പ് പിടിച്ചെടുത്തു. ഇടുക്കി കാഞ്ചിയാർ-പേഴുക്കണ്ടം സ്വദേശിയായ ബി.ടെക് വിദ്യാർഥി തെക്കേ ചെരുവിൽ വീട്ടിൽ ആഷിക്ക് ടി. സുരേഷിനെ (23) ഇൻസ്പെക്ടർ എം.എസ്. ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കൽ നിന്ന് അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് സ്റ്റാമ്പ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പുമായി അറസ്റ്റിലായത്. ബംഗളുരുവിൽ നിന്നും തപാൽ മാർഗമാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പ് വരുത്തിയിരുന്നത്. സ്റ്റാമ്പ് ഒന്നിന് 2000 രൂപയ്ക്ക് വാങ്ങി 7000 രൂപയ്ക്ക് ഇയാൾ മറിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം സമീപിച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു.

ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇതുസംബന്ധമായ പ്രാഥമിക അന്വേഷണത്തിൽ ബംഗളൂരു പോലുള്ള സ്ഥലങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിങ്ങ് യൂനിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. വകുപ്പിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇത് സംബന്ധമായ സമഗ്രാന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്. നിലവിൽ 20 ഓളം ബ്രാൻഡ് നെയിമുകളിലും വ്യത്യസത രൂപങ്ങളിലും ഇത് വില്പന നടത്തി വരുന്നു. ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്. 360 മൈക്രോഗ്രാം ലൈസർജിക്ക് ആസിഡ് കണ്ടൻറുള്ള സ്റ്റാമ്പാണ് പിടികൂടിയത്. 36 മണിക്കൂർ വരെയാണ് ഇതിന്റെ വീര്യം.

അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റം ആണ്. നേരിട്ട് നാക്കിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ ഉന്മാദ അവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ടത് ആണ്. നാക്കിലും ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അൽപ്പം കൂടിപ്പോയാൽ തന്നെ ഉപയോക്താവ് മരണപ്പെടാൻ സാധ്യതയുണ്ട്. അസി. ഇൻസ്‌പെക്ടർമാരായ കെ.ആർ. രാം പ്രസാദ്, കെ.വി. ബേബി, പ്രിവന്റീവ് ഓഫീസർ ഋഷികേശൻ കെ.യു, സുരേഷ് കുമാർ എസ്, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിജാബിനെ അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു ; രണ്ട് പോലീസുകാർക്ക് സസ്‍പെൻഷൻ

Next Post

അല്‍ഫോണ്‍സോ മാങ്ങ ലേലത്തില്‍ വിറ്റത് 31,000 രൂപക്ക് ; 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയെന്ന്

Related Posts

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
Next Post
അല്‍ഫോണ്‍സോ മാങ്ങ ലേലത്തില്‍ വിറ്റത് 31,000 രൂപക്ക്  ;  50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയെന്ന്

അല്‍ഫോണ്‍സോ മാങ്ങ ലേലത്തില്‍ വിറ്റത് 31,000 രൂപക്ക് ; 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയെന്ന്

ശിരോവസ്ത്ര സമരം ; പ്രതിഷേധിക്കുന്ന വിദ്യാർഥിനികളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് പരാതി

ശിരോവസ്ത്ര സമരം ; പ്രതിഷേധിക്കുന്ന വിദ്യാർഥിനികളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് പരാതി

തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി ന്യൂസിലന്‍ഡ്

തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി ന്യൂസിലന്‍ഡ്

യുവതിയെ മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍

യുവതിയെ മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍

ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം :  യുവാക്കൾക്കെതിരെ പോക്സോ കേസും

ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം : യുവാക്കൾക്കെതിരെ പോക്സോ കേസും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In