അമ്പലപ്പുഴ ∙ ബന്ധുവീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.