ആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്റെ മകൻ ഐസക്ക് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ആലുവ പോലീസിൽ പരാതി നൽകി. ഇതിനിടയിൽ പുളിഞ്ചോട് ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആലുവയിൽ സ്വകാര്യ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥിയാണ്. മാതാവ്: റെയ് മോൾ. സഹോദരങ്ങൾ: അനുപമ, ഐറിൻ, ആൾഡ്രിൻ.