ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ മുറിയിലാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മദ്രാസ് ഐഐടിയില്‍ ബിടെക് പഠിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ കേദാര്‍ സുരേഷ് എന്ന വിദ്യാര്‍ത്ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിംഗ് ഫാനില്തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അതേസമയം ഒരു വര്‍ഷത്തിനകം ഇത് നാലാമത്തെ ആത്മഹത്യയാണ് ഐ.ഐ.ടി മദ്രാസിലുണ്ടാവുന്നത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ തന്നെ 32കാരനായ പി.എച്ച്.ഡി വിദ്യാര്‍ഥിയും ഐ.ഐ.ടി മദ്രാസില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിനിടയില്‍ നേരിടുന്ന സമ്മര്‍ദ്ദം പരിഹരിക്കുന്നതിനുമുള്ള സംരംഭം ആരംഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തുന്നത്.