കോഴിക്കോട്: വിലങ്ങാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. സഹോദരനൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടി നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി.



















