തൃശൂര്‍ : കൊടുങ്ങല്ലൂർ മേത്തലയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേത്തലപാടം പണിക്കവീട്ടിൽ രാജേഷിന്റെ മകൾ അഞ്ജു ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ് അഞ്ജു. വീട്ടിലെ ജനലഴിയിലാണ് അഞ്ജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.












