മന്ദലാംകുന്ന് (ചാവക്കാട്): എറണാകുളത്തുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മന്ദലാംകുന്ന് കിണർ സി.ഐ.ടി.യു ഓഫീസിന് കിഴക്ക് പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷയുടെ മകൻ മുഹമ്മദ് സിനാനാണ് (ഷെല്ലു- 21) മരിച്ചത്.
തൊഴിയൂർ ഐ.സി.എ കോളജ് ബിരുദ പഠനം കഴിഞ്ഞ് പുതിയ കോഴ്സിൽ ചേരാൻ എറണാകുളത്ത് പോയതായിരുന്നു. ബുധനാഴ്ച്ച രാത്രി കൂട്ടുകാരനുമൊത്ത് ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
സാരമായ പരിക്കേറ്റ സിനാൻ എന്നാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം. ഷൈമയാണ് മാതാവ്. സഹോദരി: സന. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം മന്ദലാംകുന്ന് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.