ആറ്റിങ്ങല്‍: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റുകള്ക്കുണ്ടായിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ലഹരിവിരുദ്ധ പോരാട്ടത്തില്‍ മുന്‍നിരയില്‍ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി ബോധവത്കരണമുള്‍പ്പെടെ സമൂഹത്തിന് ഗുണകരമായ പദ്ധതികളാണ് സ്റ്റുഡന്റ്സ് പോലീസ് പദ്ധതി വഴി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ സബ് ഡിവിഷനില്‍ എസ്.പി.സി പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി.