കൊല്ലം: കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാര്‍ത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയില്‍ കാമുകനും സൈനികനുമായ പ്രതി പിടിയില്‍. കോട്ടത്തല സരിഗ ജങ്ഷനില്‍ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 23 നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയ ബന്ധത്തില്‍ നിന്ന് അനു കൃഷ്ണന് പിന്മാറിയതിന് പിന്നാലെയായിരുന്നു മരണം. ഒരാഴ്ച മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാട്സ് ആപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്. വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യമുണ്ടായിരുന്നു.