റിയാദ്: സൗദി അറേബ്യയിലെ വിദേശ (ഇൻറർനാഷനൽ) സ്‌കൂളുകളിൽ സൗദി അറേബ്യയുടെ ചരിത്രം ഭൂമിശാസ്ത്രവും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂൾ നടത്തിപ്പ് സംബന്ധിച്ച നിയമാവലിക്ക് മന്ത്രാലയം അംഗീകാരം നൽകി. വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിർദേശിച്ച പരിഷ്കരണങ്ങൾ പാലിക്കണമെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റ് ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നേരത്തെ തന്നെയുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത് ഇപ്പോഴാണ്.