ഉദ്യ്പൂർ: മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തൃക്കാക്കരക്കാർക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണിതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു സുധാകരൻ. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കേരളത്തിലെ മുഖമായ പിണറായിക്ക്, ജനാധിപത്യ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ലെന്നും കെ. സുധാകരൻ പറഞ്ഞു.