• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

by Web Desk 04 - News Kerala 24
March 4, 2022 : 6:55 am
0
A A
0
പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: പുനഃസംഘടന മറയാക്കി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും. മാസങ്ങളോളം നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈകമാൻഡ് ഇടപെട്ട് പട്ടിക മരവിപ്പിച്ചതോടെ പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധിയെ തുടർന്നാണ് സമവായ നീക്കം.

ചൊവ്വാഴ്ച രാത്രി സുധാകരനെ ടെലിഫോണിൽ വിളിച്ച സതീശൻ, വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലെ യു.ഡി.എഫ് സമരത്തിനുശേഷം കാണാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിന്‍റെ നിർദേശങ്ങൾകൂടി കണക്കിലെടുത്ത് കെ.പി.സി.സി തയാറാക്കിയ അന്തിമ കരട്പട്ടികയിൽ നേരിയ മാറ്റങ്ങൾവരുത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് തേടുന്നത്. കൂടിക്കാഴ്ചയിൽ മഞ്ഞുരുക്കം ഉണ്ടായാൽ ദിവസങ്ങൾക്കുള്ളിൽ ഭാരവാഹി പ്രഖ്യാപനം നടക്കും.

ക്രിമിനിൽ കേസുകളിൽ ഉൾപ്പെട്ട് കളങ്കിതരായവരെയും മോശം പ്രതിച്ഛായയുള്ളവരെയും കരട് പട്ടികയിൽനിന്ന് ഒഴിവാക്കി അന്തിമപട്ടിക തയാറാക്കണമെന്നാണ് സതീശൻ ക്യാമ്പിന്‍റെ മുഖ്യ ആവശ്യം. അത്തരക്കാർ ആരെന്ന് ചൂണ്ടിക്കാട്ടിയാൽ ഒഴിവാക്കുന്നതിന് തടസ്സമില്ലെന്ന നിലപാടിലാണ് കെ. സുധാകരൻ. എന്നാൽ, ഏതെങ്കിലും ഒരാളുടെയോ വിഭാഗത്തിന്‍റെയോ ഇഷ്ടക്കാരെ കൂടുതലായി ഉൾപ്പെടുത്തുന്നതിന് അർഹതയുള്ള ആരെയെങ്കിലും മാറ്റിനിർത്തുന്നതിനോട് അദ്ദേഹം യോജിക്കുന്നുമില്ല. ഇന്ന് നടത്തുന്ന ചർച്ചയിൽ നിലപാടുകളിൽ വിട്ടുവീഴ്ചക്ക് ഇരുവരും തയാറായാൽ പ്രശ്നം പരിഹരിക്കപ്പെടും.
മറിച്ച് നേരിയ വിട്ടുവീഴ്ചക്കുപോലും തയാറല്ലെന്ന നിലപാടിലേക്ക് നീങ്ങിയാൽ ഭാരവാഹി പ്രഖ്യാപനം ത്രിശങ്കുവിലാകുമെന്ന് മാത്രമല്ല ഗുരുതര പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ കോൺഗ്രസ് നീങ്ങുകയും ചെയ്യും.

ഏറെക്കാലത്തെ അധ്വാനത്തിനുശേഷമാണ് ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും അന്തിമ കരടുപട്ടികക്ക് കെ.പി.സി.സി രൂപം നൽകിയത്. പ്രഖ്യാപനത്തിന് മുമ്പ് ഈ പട്ടികയെ സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ അഭിപ്രായം തേടിയതിന് പിന്നാലെയാണ് ഹൈകമാൻഡിന്‍റെ ഇടപെടൽ ഉണ്ടായത്. ഇതിന്‍റെ ചുവടുപിടിച്ച് സതീശൻ – സുധാകരൻ കൂട്ടുകെട്ടിൽ വിള്ളൽ വീഴുകയും പാർട്ടിയിൽ പുതിയ ഗ്രൂപ് ധ്രുവീകരണ സാഹചര്യം രൂപപ്പെടുകയുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

Next Post

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ;  19കാരന്‍ പിടിയില്‍

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ; 19കാരന്‍ പിടിയില്‍

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ;  മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ; മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ;  ആശങ്കയുടെ മുള്‍മുനയില്‍

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ; ആശങ്കയുടെ മുള്‍മുനയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In