കരുനാഗപ്പള്ളി > കൊല്ലത്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. പാവുമ്പ തെക്ക് വിജയഭവനത്തിൽ ഉണ്ണികൃഷ്ണപിള്ളയും (55), ഭാര്യ ബിന്ദു (47) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ദമ്പതിമാർ ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായ അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നു.
ബിന്ദു സംഭവ ദിവസം തന്നെ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഉണ്ണികൃഷ്ണപിള്ളയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ചെയാണ് ഉണ്ണികൃഷ്ണപിള്ള മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.