തൊടുപുഴ > ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു(35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഡീനു ആത്മഹത്യ ചെയ്തത്. ഡീനുവിന്റെ ഭർത്താവ് ജസ്റ്റിനും 3 മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.യുവതി മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി