ദന്തേവാഡ: 2017 ലെ സുഖ്മയിലെ മാവോയിസ്റ്റ് ആക്രമണ കേസില്‍ പ്രതി ചേർക്കപ്പെട്ട 121 പേരെ വെറുതെ വിട്ട് ദന്തേവാഡയിലെ എൻഐഎ കോടതി. പ്രതികൾ നക്സൽ വിഭാഗത്തിൽപ്പെട്ടവരാണെന്നും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നും സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ അടക്കം വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിചേർക്കപ്പെട്ടവരെല്ലാം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 25 സിആർപിഎഫ് ജവാന്മാരാണ് അന്നത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.