തിരുവനന്തപുരം : ആര്യോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിപദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നതെന്ന് അദേഹം ചോദിച്ചു. സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനത്ത് വീണാ ജോർജ് തുടരണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഡോ. ഹാരിസ് ഹസൻ വിവരങ്ങൾ പുറം ലോകത്തെ അറിയിക്കാൻ നിർബന്ധിതനായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ഇക്കാര്യം ആദ്യം നിഷേധിച്ചു. കാസർഗോഡും വയനാടുമൊക്കെ ആരോഗ്യ മേഖലയിലെ വികസനം പാഴ്വാക്കായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ എല്ലാ ആശുപത്രികളിലും സമാനമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.