ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാർ കൂടി. ആന്ധ്ര പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, മുതിർന്ന അഭിഭാഷകൻ കൽപ്പാത്തി വെങ്കട്ടരാമൻ വിശ്വനാഥൻ എന്നിവർക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകളെല്ലാം നികത്തപ്പെട്ടു. 34 ജഡ്ജിമാരാണ് ഇപ്പോൾ സുപ്രീംകോടതിയിലുള്ളത്. അതിൽ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് അജയ് റോഹ്തഗി, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ ഈ വേനലവധിയിൽ തന്നെ പിരിയും.
ജസ്റ്റിജസ് ദിനേശ് മഹേശ്വരിയുടെയും ജസ്റ്റിസ് എം.ആർ.ഷായുടെയും വിരമിക്കലോടെ 34 അംഗ ജഡ്ജിമാർ വീണ്ടും 32 ആയി കുറഞ്ഞിരുന്നു. പുതിയ ജഡ്ജിമാർ അധികാരമേറ്റതോടെ അംഗസംഖ്യ വീണ്ടും 34 ആയി. പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഉത്തരവ്ള രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഓഫീസിൽ നിന്ന് പുറത്തിറക്കിയത് വ്യാഴാഴ്ചയാണ്. ജഡ്ജിമാരുടെ നിയമനം പുതിയ നിയമമന്ത്രി അർജുൻ രാം മെഗ്‍വാൾ ട്വിറ്ററിലൂടെയാണ് പറുത്തുവിട്ടത്.ജസ്റ്റിസ് വെങ്കട്ടരാമൻ വിശ്വനാഥൻ 2030 ആഗസ്റ്റ് 11ന് ജസ്റ്റിസ് ജെി.ബി പർദിവാല വിരമിച്ചു കഴിഞ്ഞാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകും. 2031 മെയ് 25 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.