ഡല്‍ഹി : 2013ലെ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് മെഡിക്കല്‍ കാരണങ്ങളാല്‍ മാര്‍ച്ച് 31 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തെളിവുകള്‍ നശിപ്പിക്കരുതെന്നും മോചിതനായ ശേഷം അനുയായികളെ കാണരുതെന്നും 86 കാരനായ ആള്‍ദൈവത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ആശാറാം ബാപ്പുവിന് ഹൃദ്രോഗം കൂടാതെ വാര്‍ദ്ധക്യസഹജമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജോധ്പൂരിലെ ആരോഗ്യ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ് ബാപ്പു ഇപ്പോള്‍. 2013ലെ ബലാത്സംഗക്കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.