ദില്ലി: എസ്എന്‍ കോളജുകളിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹര്‍ജി തീര്‍പ്പാകുന്നതു വരെ അധ്യാപകരെ പിരിച്ചു വിടരുതെന്നും നിര്‍ദേശിച്ചു. വികലാംഗര്‍ക്കുള്ള നാലു ശതമാനം നിയമനം നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിയമനം സ്‌റ്റേ ചെയ്തത്.
ഇതിനെതിരേ എസ്എന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത് അഭയ് എസ്. ഓഖ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനോടകം നിയമിക്കപ്പെട്ട അധ്യാപകര്‍ക്കു സര്‍വീസില്‍ തുടരാമെന്നും തുടര്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഇഗ്ലീംഷ് അധ്യാപക തസ്തികയില്‍ ഒരു ഒഴിവ് നികത്താതെ ഇടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആറ് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകൻ റോയി എബ്രഹാം വഴിയാണ് എസ് എൻ ട്രസ്റ്റ് കോടതിയെ സമീപിച്ചത്.