ദില്ലി: കൊവിഷീൽഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഹർജി സുപ്രിം കോടതി തള്ളിയത്. ഇരകളായവരെയും കണക്കിലെടുക്കണമെന്ന് കോടതി ചൂണ്ടികാട്ടി. കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയടക്കം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ഹർജി തള്ളിയതോടെ ഇരകളായവർക്ക് അതാത് ഹൈക്കോടതികളിൽ കേസുമായി മുന്നോട്ടു പോകാനാകും.