ന്യൂഡൽഹി : ബോളിവുഡ് നടി അമീഷ പട്ടേലിനെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് കോടതിയുടെ നടപടികളാണ് സ്റ്റേ ചെയ്തത്. അജയ് കുമാർ സിങ് എന്നയാളുടെ പരാതിയിലാണ് ജാർഖണ്ഡ് കോടതി നടിക്കെതിരെ ക്രിമനൽ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.
‘ദേസി മാജിക്’ എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടിയുടെ അക്കൗണ്ടിലേക്ക് 2.5 കോടി രൂപ അയച്ചെന്നും എന്നാൽ നടി സിനിമയുമായി സഹകരിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതി.