ന്യൂഡൽഹി : ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്, ആലുവ സ്വദേശി വിഎം അന്‍വര്‍ സാദത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്ലിമുകള്‍ക്കും, 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ്, എംഎസ്എം സംസ്ഥാന സമിതി എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയാറായിരുന്നില്ല.