• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ മതഭീകരർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി, പൊലീസ് നിഷ്ക്രിയരായി; കെ.സുരേന്ദ്രൻ

by Web Desk 04 - News Kerala 24
September 23, 2022 : 9:37 pm
0
A A
0
സർക്കാർ മതഭീകരർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി, പൊലീസ് നിഷ്ക്രിയരായി; കെ.സുരേന്ദ്രൻ

കോഴിക്കോട്
: കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹർത്താൽ അനുകൂലികൾക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കി. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

‌
എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ പോലും തകർക്കുന്ന അവസ്ഥയുണ്ടായി. നൂറോളം കെഎസ്ആർടിസി ബസുകൾ തകർക്കുകയും യാത്രക്കാർക്കും കണ്ടക്ടർമാർക്കും പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീർത്ഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സർക്കാരിന്റെ പരാജയമാണ്.

ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. പൊലീസ് നിഷ്ക്രിയമായി എല്ലാത്തിനും സാക്ഷിയായി. സ്ത്രീകൾക്ക് നേരെ പോലും ആക്രമണം നടന്നിട്ടും സർക്കാർ നിസ്സഹായ അവസ്ഥയിലായിരുന്നു. മട്ടന്നൂരിൽ ആർഎസ്എസ്സിന്റെ കാര്യാലയത്തിനും മഞ്ചേരിയിൽ ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നു. കേരളത്തിൽ ഇന്ന് വരെ ഒരു ഹർത്താലിനോട് പോലും ഇത്രയും തണുപ്പൻ സമീപനം പൊലീസ് എടുത്തിട്ടില്ല. സർക്കാരിന്റെ മൗനാനുവാദം പരസ്യമാക്കപ്പെട്ട നടപടിയാണിത്. നിയമവിരുദ്ധമായ ഹർത്താലാണിതെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്.

ഒരുമതതീവ്രവാദ സംഘടന ആഹ്വാനം ചെയ്ത ഹർത്താലാണിത്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് അവർക്കെതിരെ ഭീകരവാദവിരുദ്ധ കേസുകൾ വന്നത്. എന്നിട്ടും സർക്കാർ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് അപമാനകരമാണ്. എൻഐഎക്ക് പോപ്പുലർ ഫ്രണ്ടിന്റെ പോക്കറ്റുകളിൽ റെയിഡ് നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവരെ അടക്കിനിർത്താൻ കേരള പൊലീസിന് സാധിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ പൊലീസിന് ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല.

സിപിഎമ്മിന്റെ കേരളത്തിലെ ഏക എംപി പിഎഫ്ഐക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം ആലപ്പുഴക്കാരനായ എംപിയാണെന്നത് കേരളത്തിന് ലജ്ജാകരമാണ്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പൊലീസിന്റെ വീഴ്ചയ്ക്ക് കാരണം. പിഎഫ്ഐയെ കയറൂരി വിടാൻ തന്നെയാണോ സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ജനങ്ങൾക്ക് അറിയണം. കാലാകാലങ്ങളായി സംസ്ഥാനത്ത് തീവ്രവാദ വിരുദ്ധ സ്ക്വോഡ് പ്രവർത്തനം തുടങ്ങാറുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ കാരണം അതൊക്കെ നിലയ്ക്കുകയായിരുന്നു. ഇതാണ് തീവ്രവാദ ശക്തികൾക്ക് ഇത്രയും കരുത്ത് കിട്ടാൻ കാരണം. വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ഇടത്-വലത് മുന്നണികൾ മതമൗലികവാദികളെ പ്രീണിപ്പിച്ചത് കൊണ്ടാണ് കേരളത്തിന്റെ അവസ്ഥ ഇത്രയും ഭീകരമായത്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഹർത്താലിനെതിരെ അപലപനീയമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ വലിയതോതിൽ ആയുധ ക്യാമ്പുകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പിടിക്കുന്ന ഭീകരർക്കും പരിശീലനം കിട്ടുന്നത് കേരളത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാളത്തെ കാരുണ്യ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു

Next Post

ഓണം കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ; ജമ്മുവിൽ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഓണം കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ; ജമ്മുവിൽ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു

ഓണം കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ; ജമ്മുവിൽ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു

‘ഭൂലോക ഫ്രോഡ്; ഇങ്ങനെ പൈസ ഉണ്ടാക്കിയാൽ ഗുണം പിടിക്കില്ല’: കാർത്തിക് സൂര്യ

‘ഭൂലോക ഫ്രോഡ്; ഇങ്ങനെ പൈസ ഉണ്ടാക്കിയാൽ ഗുണം പിടിക്കില്ല’: കാർത്തിക് സൂര്യ

അകാലനര ; പ്രധാനപ്പെട്ട കാരണങ്ങൾ ഇതൊക്കെ

അകാലനര ; പ്രധാനപ്പെട്ട കാരണങ്ങൾ ഇതൊക്കെ

വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍

വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍

ഉണക്കമുന്തിരി വെള്ളം ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

ഉണക്കമുന്തിരി വെള്ളം ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In