തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജപ്പാൻ കമ്പനിയിൽനിന്നു സിപിഎമ്മിനു വൻ കോഴ കിട്ടിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴയ്ക്കുള്ള പ്രതിഫലമാണ് അനുമതി ഇല്ലാതിരുന്നിട്ടും ധൃതി പിടിച്ച് കല്ലുകളിടുന്നത്.
ജപ്പാൻ കമ്പനിയുടെ ഉപകരണങ്ങൾ ഇവിടെ ഉപയോഗിക്കാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരം പുരവൂരിൽ സിൽവർലൈനിനു വേണ്ടി സ്ഥാപിച്ച സർവേ കല്ലുകൾ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. പിഴുതെടുത്ത കല്ലുകൾ നാളെ ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.