ന്യൂഡൽഹി ∙ വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാർക്കു നല്‍കിയ വാക്കുപാലിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി വൈദ്യന്മാർക്കു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി നല്‍കി.
ആദിവാസി ഉൗരുകളിലെ പര്യടനത്തിനിടെയാണ് പാരമ്പര്യ വൈദ്യമേഖലയിലെ പ്രശ്നങ്ങള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹായം ഉറപ്പുനല്‍കിയ സുരേഷ് ഗോപി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു.
ആദിവാസി ചികിത്സയ്ക്ക് അംഗീകാരം വേണം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഈ മാസം 30ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേരളത്തിലെത്തുമ്പോള്‍ പാരമ്പര്യ വൈദ്യന്മാരുമായി വിശദമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് നടപടിയെടുക്കും.