തിരുവനന്തപുരം: വിഷു കൈനീട്ടം സംസ്കാരത്തിന്റെ ഭാഗമാണെന്നും, കിറ്റ് കൊടുക്കുന്നതു പോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്നും വിമർശിക്കുന്നവർ മനസിലാക്കണമെന്ന് സുരേഷ് ഗോപി എംപി. വിഷു കൈനീട്ടം എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം പേർക്കു വിഷു കൈനീട്ടം നൽകുന്നതിന്റെ ഭാഗമായി വാമനപുരം, പാലോട്, പോത്തൻകോട്, കിളിമാനൂർ മണ്ഡലങ്ങളിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാർക്കു നേതാക്കൾക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നൽകി. ബിജെപി നേതാക്കളായ വി.വി.രാജേഷ്, എം.ബാലമുരളി, ഗിരികുമാർ, ആർ.എസ്.രാജീവ്, സജിത്കുമാർ, നിഖിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.