തൃശൂര്‍: വിഷുക്കൈനീട്ടം നല്കുന്നു എന്ന പേരില്‍ തന്റെ വാഹനത്തിലിരുന്ന് ആളുകള്‍ക്ക് പണം വിതരണം ചെയ്യുകയും
തുടര്‍ന്ന് തന്റെ കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപി എംപിയുടെ സുരേഷ് നടപടി വിവാദമാകുന്നു. വിഷുകൈനീട്ടമെന്ന പേരില്‍ 100 രൂപ നല്‍കുകയും തുടര്‍ന്ന് അവരെയെല്ലാം കാലില്‍ വീഴിക്കുകയും തുടര്‍ന്ന് ഫോട്ടോഷൂട്ടും നടത്തിയാണ് എം പി മടങ്ങിയത്. സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ഇത്രയും തരംതാഴ്ന്ന നിലയില്‍ ഒരു ബിജെപി എംപിക്കല്ലാതെ മറ്റാര്‍ക്കാണ് പെരുമാറാന്‍ കഴിയുക എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. തൃശൂരില്‍ ഹൈവെയുടെ അരികിലാണ് സംഭവം നടന്നത്