പാലക്കാട്: ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തയി ബസ് തട്ടി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രെവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്പെൻഡ് ചെയ്തത്.