• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

മാധ്യമം പത്രം നിരോധിക്കാൻ ആവശ്യപ്പെട്ട് കെ.ടി.ജലീൽ യുഎഇ ഭരണാധികാരികൾക്ക് കത്തയച്ചെന്ന് സ്വപ്ന

by Web Desk 04 - News Kerala 24
July 21, 2022 : 4:12 pm
0
A A
0
മാധ്യമം പത്രം നിരോധിക്കാൻ ആവശ്യപ്പെട്ട് കെ.ടി.ജലീൽ യുഎഇ ഭരണാധികാരികൾക്ക് കത്തയച്ചെന്ന് സ്വപ്ന
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കൊച്ചി: കെ.ടി.ജലീലിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാർത്തകൾ യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിൻ്റെ ആക്ഷേപം.

ncs-up
Rajan-up
previous arrow
next arrow

തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ വച്ച് കെ.ടി.ജലീൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും കേന്ദ്ര സർക്കാർ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു. തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനൽ വഴി കൂടുതൽ ഇടപാടുകൾ നടത്താനായിരുന്നു ജലീലിൻ്റെ ശ്രമം. നയതന്ത്ര ചാനൽ വഴിയുളള ഇടപാടിന് സർക്കാരിനെ ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീൽ കോൺസൽ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്.

ALA-up
self
previous arrow
next arrow

സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിൻ്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിവില്ലാതെയാണ് സ്വപ്ന കത്തയച്ചത്. കത്തിൻ്റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Rajan-up
self
previous arrow
next arrow

യുഎഇ ഭരണാധികാരുകളുമായി നല്ല അടുപ്പം സ്ഥാപിക്കാനാണ് ജലീൽ ഇതുവഴി ശ്രമിച്ചത്.ഇതിന് സഹായമൊരുക്കണമെന്ന് കോൺസൽ ജനറലിനോട് ജലീൽ അഭ്യർഥിച്ചെന്നും സ്വപ്ന പറയുന്നു. മാധ്യമം പത്രം ഗൾഫ മേഖലയിൽ നിരോധിച്ചാൽ സർക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീൽ പറഞ്ഞെന്നും സ്വപ്നയുടെ സത്യവാങൂമൂലത്തിൽ പറയുന്നുണ്ട്. കോൺസൽ ജനറലിന് കത്ത് കൈമാറാൻ താൻ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.

എൻഐഎ പിടിച്ചെടുത്ത തൻ്റെ ഫോൺ ഇപ്പോൾ കസ്റ്റഡി രേഖകളിൽ ഇല്ലെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേളങ്ങളും ഈ ഫോണിൽ ഉണ്ടായിരുന്നു. എൻഐഎ അന്വേഷണത്തെ ഭയപ്പെടേണ്ടെന്ന് ശിവശങ്കർ തന്നോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എൻഐഎ നിറയെ കേരളാ കേ‍ഡർ ഉദ്യോഗസ്ഥരാണെന്ന് ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷിൻ്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനും തന്നെ കുരുക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ.ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകൾ ഇന്ന് കോടതില്‍ സമര്‍പ്പിക്കുമെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ.ടി ജലീലിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ നടത്തുന്നത്. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കെ എം ഷാജിക്ക് ആശ്വാസം; സ്കൂള്‍ കോഴ കേസില്‍ അറസ്റ്റ് താല്ക്കാലികമായി തടഞ്ഞ് കോടതി

Next Post

സോണിയാ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി; നിർദേശം കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
സോണിയാ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി; നിർദേശം കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ

സോണിയാ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി; നിർദേശം കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ഇന്ന്: വോട്ടെണ്ണൽ തുടങ്ങി; ഫലം വൈകിട്ടോടെ

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ഇന്ന്: വോട്ടെണ്ണൽ തുടങ്ങി; ഫലം വൈകിട്ടോടെ

വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച കേസ് : അഞ്ചുപേർക്ക് ജാമ്യം

വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച കേസ് : അഞ്ചുപേർക്ക് ജാമ്യം

ഇവിടെ നല്ല മഴ, രണ്ടു ചേട്ടൻമാരുമായി സംസാരിച്ചിരിക്കുന്നു: സിംപിളായി സഞ്ജു

ഇവിടെ നല്ല മഴ, രണ്ടു ചേട്ടൻമാരുമായി സംസാരിച്ചിരിക്കുന്നു: സിംപിളായി സഞ്ജു

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ഇന്ന്: വോട്ടെണ്ണൽ തുടങ്ങി; ഫലം വൈകിട്ടോടെ

ദ്രൗപദി മുർമു ചരിത്ര വിജയത്തിലേക്ക്; രണ്ടാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുന്നു

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In