കൊച്ചി : പോലീസ് സംരക്ഷണം വേണമെന്ന ഹർജി പിൻവലിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ്. പോലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം തങ്ങൾക്ക് പോലും സുരക്ഷയില്ലെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിനിടെ, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി ഷെക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം ചേരുന്നത്. എഡിജിപിയുടെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സ്വപ്നയുടെ മൊഴിക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ പ്രത്യേക സംഘത്തിന് നൽകിയ നിർദ്ദേശം. ഓരോ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും. കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിലെ സാക്ഷിയായ സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.