ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിൽ കെട്ടിടത്തിന് തീപിടിച്ച് 39 പേർ മരിച്ചു. സിൻയു പട്ടണത്തിൽ ബുധനാഴ്ച ഉച്ചക്കുശേഷമാണ് കട പ്രവർത്തിച്ച കെട്ടിടത്തിന്റെ താഴെ നിലയിൽ അഗ്നി പടർന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഞ്ചു ദിവസം മുമ്പാണ് ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ സ്കൂൾ ഡോർമിറ്ററിയിൽ തീപടർന്ന് 13 കുട്ടികൾ കൊല്ലപ്പെട്ടത്.