കോഴിക്കോട്: പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നിൽ മണിപ്പൂർ വിഷയം ചർച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് അതൃപ്തി ഉള്ളത് കൊണ്ടായിരിക്കും പ്രാധാനമന്ത്രി ചർച്ചക്ക് വിളിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം. മണിപ്പൂരിൽ ക്രൈസ്തവ വിഭാഗം ഉൾപ്പെടെ വേട്ടയാടപ്പെടുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. എസ്കെഎസ്ബിവി കോഴിക്കോട് വാർഷിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.