കാബൂള്‍ : അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍. അഫ്ഗാന്‍ ഇന്റലിജന്റ്സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന വീഡിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിഡന്റ്സ് പുറത്തുവിട്ടു. കാബൂളിലാണ് റെയ്ഡ് നടത്തിയത്. ‘മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല. മദ്യം പിടികൂടിയ സംഭവത്തില്‍ മൂന്ന് ഡീലര്‍മാരെ അറസ്റ്റ് ചെയ്തതായും താലിബാന്‍ അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്തും അഫ്ഗാനില്‍ മദ്യം നിരോധിച്ചിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനില്‍ മയക്കുമരുന്ന് പിടികൂടുന്നതിനുള്ള റെയ്ഡ് വര്‍ധിച്ചു. സദാചാരം പാലിക്കുന്നതിനായി താലിബാന്‍ ഗവണ്‍മെന്റ് സ്ത്രീകളുടെ അവകാശങ്ങള്‍ നിയന്ത്രിക്കുന്ന നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.