താലിബാൻ : സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്‌ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. താലിബാൻ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ് ഇത്തരത്തിലുള്ള നിർദേശങ്ങൾ സ്ത്രീകൾക്ക് നൽകിയിരിക്കുന്നത്. ഓഗസ്റ്റിൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതിനുശേഷം മിക്ക സ്ത്രീകളും സർക്കാർ ജോലികളിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു.എന്നാൽ സ്ത്രീകളെ ജോലിയ്‌ക്ക് പോകാൻ അനുവദിക്കുമെന്നും അവർക്ക് സ്വാതന്ത്ര്യം നൽകുമെന്നത് അടക്കമുള്ള കാര്യങ്ങൾ വിവരിച്ച ശേഷമാണ് താലിബാൻ ഭീകരർ അധികാരത്തിലേറിയത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകൾക്ക് ജോലി ചെയ്യാൻ താലിബാൻ അനുവാദം നൽകിയത്.
ശരിയായ രീതിയിൽ ശരീരം മറയ്‌ക്കാതെ ആരേയും ജോലി ജോലി ചെയ്യാൻ അനുവദിക്കില്ലെന്നതാണ് അതിൽ ഒന്ന്. നിബന്ധനകൾ പാലിക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. വനിതകൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഹിജാബ് ധരിക്കാം, പക്ഷെ അത് ശരിയായ രീതിയിൽ ആയിരിക്കണം. ഒരു കമ്പിളി എങ്ങനെയാണോ പുതയ്‌ക്കുന്നത് അതുപോലെ ആണ് ഉപയോഗിക്കേണ്ടത്’ താലിബാൻ വക്താവ് വിശദീകരിച്ചു.