തളിപ്പറമ്പ്: 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി വി.ജി. ബിജുവിനെയാണ് ശിക്ഷിച്ചത്.
2017 ഫെബ്രുവരിയിലാണ് പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 14കാരിയെ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. ലൈംഗിക ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ കടന്നുപിടിച്ചെന്നാണ് പരാതി. അന്നത്തെ പരിയാരം എസ്.ഐ ടി. പ്രഭാകരനാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ പ്രതിയെ അറസ്റ്റുചെയ്ത് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി. മുജീബുറഹ്മാൻ ആണ് ബിജുവിന് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.