ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു അണ്ണാമലൈയുടെ മുൻ നിലപാട്. എന്നാൽ പാര്‍ട്ടി നേതൃത്വം മുൻ സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കോയമ്പത്തൂരിൽ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മുൻപ് സിപിഎം സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിച്ച മണ്ഡലം ഇത്തവണ ഡിഎംകെ അവരിൽ നിന്ന് ഏറ്റെടുത്തിരുന്നു.ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തമിഴ്നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. തമിഴിസൈ സൗന്ദർരാജൻ ചെന്നൈ സൗത്തിൽ മത്സരിക്കും. കന്യാകുമാരിയിൽ വീണ്ടും പൊൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയാകും. അടുത്തിടെ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി എൽ മുരുകൻ നീലഗിരിയിൽ മത്സരിക്കും. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ നൈനാർ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.