ചെന്നൈ: ഡിഎംകെയുടെ 28 വയസ്സുകാരി ആർ. പ്രിയ ചെന്നൈ കോർപറേഷന്റെ ആദ്യ ദലിത് വനിതാ മേയറാകും. പാർട്ടിയുടെ ഔദ്യോഗിക മേയർ സ്ഥാനാർഥിയായി പ്രിയയെ പ്രഖ്യാപിച്ച കാര്യം ഡിഎംകെ സ്ഥിരീകരിച്ചു. മാർച്ച് 4നാണു മേയർ തിരഞ്ഞെടുപ്പു നടക്കുക. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ ഡിഎംകെയ്ക്ക് ചെന്നൈ കോർപറേഷനിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു.