ന്യൂഡൽഹി: ദീൻ ദയാൽ ഉപാധ്യായ മാർഗിൽ സ്ഥിതി ചെയ്യുന്ന ഡിഎംകെയുടെ ഡൽഹി ആസ്ഥാന മന്ദിരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാളെ വൈകിട്ട് 5ന് ഉദ്‌ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല. പകരം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുക്കും.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങി പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വൻനിര ചടങ്ങിൽ പങ്കെടുക്കും.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും വരുന്നതിൽ തീരുമാനമായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനങ്ങൾ മുഴങ്ങി കേൾക്കുന്നതിനിടെയാണ് ചടങ്ങെന്നത് ശ്രദ്ധേയമാണ്.