മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ കൊലക്കുറ്റം ചുമത്തി. ആരെയും പ്രതി ചേര്‍ക്കാതെയാണ് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്. കസ്റ്റഡി മരണത്തില്‍ നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസ് എടുത്തിരുന്നത്. താമിറിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്വട്ടേഴ്‌സില്‍ എത്തിച്ചു ക്രൂരമായി മര്‍ദിച്ചെന്ന് കൂടെ കസ്റ്റഡിയില്‍ എടുത്തയാളാണ് വെളിപ്പെടുത്തിയത്. താമിര്‍ മരിച്ച ശേഷം താന്‍ ഉള്‍പെടെ 7 പേരെ പോലീസ് വിട്ടയച്ചു. താമിറിനെ ക്രൂരമായി മര്‍ദിച്ചെന്നും കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച വ്യക്തി പറഞ്ഞിരുന്നു.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേളാരിയില്‍ നിന്നും താമിര്‍ ജിഫ്രി അടക്കമുള്ള 12 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശേഷം താനൂരിലെ ഡാന്‍സാഫ് താമസിക്കുന്ന മുറിയിലെത്തിച്ചു. പിന്നീട് ക്രൂമായി മര്‍ദിച്ചു. മര്‍്ദനത്തിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ക്വട്ടെഴ്സിലേക്ക് വന്നിരുന്നു. മര്‍ദ്ദനത്തിനിടെ പലതവണ താമിറിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു.