തൃശൂര്‍ : അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ ഇന്ന് വിദഗ്ധസംഘം പരിശോധിക്കും. വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു തൃശൂരിലെത്തും. നിലവില്‍ വെറ്റിനറി ഡോക്ടമാരായ ഡേവിഡ്, മിഥുന്‍, ബിനോയ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല. എന്നാല്‍ മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘം പരിശോധിക്കുന്നത്. ആനയുടെ പരിക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ മയക്കുവെടി വെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.