• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പിരിച്ചുവിടലിന്‍റെ ആഘാതം തുറന്നു പറഞ്ഞ് ടെക്കികള്‍; ഇപ്പോള്‍ നടക്കുന്ന ‘ജോലി തേടല്‍’

by Web Desk 06 - News Kerala 24
March 13, 2023 : 1:39 pm
0
A A
0
ടെക് ലോകത്ത് ജോലി തെറിക്കുന്ന കാലം; പിരിച്ചുവിടലില്‍ കുടുങ്ങി എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ

സന്‍ഫ്രാന്‍സിസ്കോ:  കമ്പനികളിലെ പിരിച്ചുവിടൽ ഒരു വ്യക്തിയെ മാത്രമല്ല, അവരെ ചുറ്റി ജീവിക്കുന്നവരെയും ബാധിക്കും. ടെക് മേഖലയിലെ സമീപകാല പ്രതിസന്ധി നിരവധി ജീവനക്കാരെയും കുടുംബങ്ങളെയും ബാധിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ  കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. അക്കൂട്ടത്തില്‍ ഉൾപ്പെട്ട നിരവധി ജീവനക്കാർ ലിങ്ക്ഡ്ഇനിൽ അവരുടെ കഥ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറായ കൃഷ്ണ പാണ്ഡൂരിയാണ് അതിലൊരാൾ.  കമ്പനിയിൽ അടുത്തിടെ നടന്ന കൂട്ട പിരിച്ചുവിടലിന്‍റെ ഭാഗമായി അദ്ദേഹത്തിന് ജോലി നഷ്ടമായിരുന്നു. തനിക്കും കുടുംബത്തിനും വെല്ലുവിളി നിറഞ്ഞ സമയമാണിതെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റാരംഭിച്ചിരിക്കുന്നത്. ജോലി ലഭിക്കുക എന്നത് അത്രയെളുപ്പമല്ല.അത് നഷ്ടമാകുന്ന അവസ്ഥയും. പക്ഷേ  ഭാവിയിൽ ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും നിലനിർത്താൻ  ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ യുഐയിലും ബാക്കെൻഡിലും പ്രവർത്തിച്ച് പരിചയമുള്ള ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പറാണ്. വലിയ തോതിലുള്ള സംവിധാനങ്ങളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കൃഷ്ണ പോസ്റ്റിൽ പറയുന്നുണ്ട്. സോഫ്‌റ്റ്‌വെയർ ഡവലപ്പ്മെന്‍റിലും ക്രോസ്-ഫങ്ഷണൽ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും കൃത്യസമയത്ത് പ്രോജക്റ്റുകൾ വിതരണം ചെയ്യാനും ഉയർന്ന നിലവാരമുള്ള പരിഹാരങ്ങൾ നൽകാനുമുള്ള തന്റെ കഴിവിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സമയത്തെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് എഴുതിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. അവസരങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

ജനുവരി 18-ന് മൈക്രോസോഫ്റ്റ് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.പിരിച്ചുവിടുന്ന മൊത്തം ജീവനക്കാരുടെ എണ്ണം മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തിൽ താഴെയാണ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന് 2022 ജൂൺ വരെ 221,000 ജീവനക്കാരുണ്ടായിരുന്നു. യുഎസിനു പുറത്തുള്ള 99,000 പേരാണ് ഇതിലുള്ളത്.

ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായും സിഇഒ സത്യ നാദെല്ല പറയുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങളും നാദെല്ല വാഗ്ദാനം ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാന്നിധ്യത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. ‌

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു’; രാഹുൽ ഗാന്ധി​ സഭയിൽ‌ മാപ്പ് പറയണമെന്ന് ബിജെപി

Next Post

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍; 22 വരെ പത്രിക നല്‍കാം, ആറ് വാർഡുകളിൽ പോരാട്ടം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍; 22 വരെ പത്രിക നല്‍കാം, ആറ് വാർഡുകളിൽ പോരാട്ടം

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍; 22 വരെ പത്രിക നല്‍കാം, ആറ് വാർഡുകളിൽ പോരാട്ടം

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

പിണറായി വേസ്റ്റായി, വിദേശയാത്രയും വേസ്റ്റ്; ബ്രഹ്മപുരത്ത് അട്ടിമറിയെന്നും സുധാകരൻ, സത്യഗ്രഹവും പ്രഖ്യാപിച്ചു

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സതീശൻ; സഭയിൽ വാഗ്വാദം; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

മെഡിക്കല്‍ എമര്‍ജന്‍സി: ദില്ലിയിൽനിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലിറക്കി, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

മെഡിക്കല്‍ എമര്‍ജന്‍സി: ദില്ലിയിൽനിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലിറക്കി, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

ബ്രഹ്മപുരം തീപിടിത്തം: സി.ബി.ഐ അന്വേഷിക്കണം, പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചു, ഡയോക്സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിലുള്ളത്

ബ്രഹ്മപുരം തീപിടിത്തം: സി.ബി.ഐ അന്വേഷിക്കണം, പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചു, ഡയോക്സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിലുള്ളത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In