അഹമ്മദാബാദ്: ഗുജറാത്തിലെ നര്‍മ്മദയില്‍ സ്കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നര്‍മ്മദ ജില്ലയിലെ ഡേഡിയാ പാഡയിലാണ് സംഭവം നടന്നത്. കൗമാരക്കാരാണ് പ്രതികൾ എന്ന് പോലീസ് അറിയിച്ചു.സ്കൂളില്‍ നിന്ന് വിദ്യാർഥിനിയെ പിന്‍വശത്തുള്ള എസ്.ടി ഡിപോ ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോകുകായയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.