• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; കാമുകനെ കൂട്ടുപിടിച്ച് നവവധു ഭർത്താവിനെ കൊലപ്പെടുത്തി

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
May 9, 2022
Reading Time: 1 min read
A A
0
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; കാമുകനെ കൂട്ടുപിടിച്ച് നവവധു ഭർത്താവിനെ കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ നവവധുവും കാമുകനും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ് സംഭവം. ഏപ്രിൽ 28നു നടന്ന കൊലപാതകം പത്തു ദിവത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. സിദ്ധിപ്പേട്ട് സ്വദേശി കെ.ചന്ദ്രശേഖർ (24) കൊല്ലപ്പെട്ട കേസിൽ ഭാര്യ ശ്യാമള (19), കാമുകൻ ശിവകുമാർ (20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാർഗവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചന്ദ്രശേഖർ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ശ്യാമള ബന്ധുക്കളോട് ഉൾപ്പെടെ പറഞ്ഞിരുന്നത്. സംശയം തോന്നിയ ചന്ദ്രശേഖറിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഭർത്താവിനെ താനും കാമുകനും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയതാണെന്നു ശ്യാമള പൊലീസിനോടു സമ്മതിച്ചു.

കഴിഞ്ഞ മൂന്നു വർഷമായി ശ്യാമളയും ശിവകുമാറും തമ്മിൽ പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തെത്തുടർന്ന് ഈ വർഷം മാർച്ച 23ന് ചന്ദ്രശേഖറിനെ വിവാഹം ചെയ്തു. ഇതിനുശേഷവും ശിവകുമാറുമായുള്ള ബന്ധം തുടർന്ന ശ്യാമള, ഭർത്താവിനെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. ഏപ്രിൽ 19ന് ഭക്ഷണത്തിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സ തേടിയ ചന്ദ്രശേഖർ മരണത്തിൽനിന്നു രക്ഷപ്പെട്ടു.

ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 28ന് മറ്റൊരു പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി തന്നെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. വഴിമധ്യേ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇവർ സഞ്ചരിച്ച ബൈക്ക്, ശിവകുമാറും കൂട്ടാളികളും കാറിലെത്തി തടഞ്ഞു. ചന്ദ്രശേഖറിനെ കായികമായി കീഴടക്കിയശേഷം ശ്യാമള കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആറു പേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ShareSendShareTweet
Previous Post

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത

Next Post

ഷഹീന്‍ ബാഗ് ; ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ഷഹീന്‍ ബാഗ് ; ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ഷഹീന്‍ ബാഗ് ; ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In