മസ്കറ്റ്: ഈ ആഴ്ച രാജ്യത്ത് താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന് അറിയിപ്പുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും. ആ ആഴ്ച പകുതിയോടെ, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബർക്കയിൽ 41.1 ഡിഗ്രി സെൽഷ്യസും സുവൈഖിൽ 40.2 ഡിഗ്രി സെൽഷ്യസും അൽ അമേറാറ്റിൽ 39.8 സെൽഷ്യസും ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും ദേദപ്പെട്ട മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്തത്.