തിരുവനന്തപുരം: കേരളത്തിലെ ഭീകരവാദപ്രവര്‍ത്തങ്ങളെ കുറിച്ച് പിണറായി സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി ജുഡീഷ്യറി റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ മേശപ്പുറത്തുള്ളത്. പൂന്തുറ വര്‍ഗീയ കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയ റിപ്പോര്‍ട്ടില്‍ പിടികൂടിയ വാഹനത്തെ കുറിച്ചും വാഹനത്തിന്റെ നമ്പറും വാഹനത്തില്‍ ഉണ്ടായിരുന്ന ആയുദ്ധങ്ങളെ കുറിച്ചും വാഹനം ആരുടെയാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതിന് എല്ലാ പ്രേരണയും പ്രചോദനവും നല്‍കിയ മഅ്ദനിയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മാറാട് കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തിയ റിപ്പോര്‍ട്ടില്‍ ആരൊക്കെയാണ് കേസിലെ പ്രതികളെന്നും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും അവര്‍ക്ക് വിധേയത്വം എന്തെന്നും വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഇത്രയേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോള്‍ വ്യക്തമായ നടപടി സ്വീകരിക്കാന്‍ സാധിക്കാത്തത് സര്‍ക്കാര്‍ ഭീകരവാദികള്‍ക്കൊപ്പമായതുകൊണ്ടാണ്. അതുകൊണ്ടാണ് കേരളം ഭീകരവാദ വിമുക്ത സംസ്ഥാനമായി മാറണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി