ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ തീവ്രവാദികളുടെ സഹായിയായ ഒരാൾ അറസ്റ്റിൽ. ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു.
രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച ചില വിവരത്തെ തുടർന്ന് പേത്ത്കൂട്ട് വനത്തിൽ നടത്തിയ തിരച്ചിലിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. നാല് പിസ്റ്റളുകളും, ഗ്രനേഡും, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ജമ്മു കശ്മീരിലെ കുൽഗാമിൽ പൂഞ്ച് മേഖലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മെയ് നാലിന് നടന്ന ആക്രമണത്തിൽ ഒരു എയർ ഫോഴ്സ് സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.