തളിപ്പറമ്പ്∙ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ആണ് നടുവിൽ കോട്ടചോല സനൽ ഷാജു (29)ന് ശിക്ഷ വിധിച്ചത്.
2015 ജൂൺ 13ന് പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ ഇയാൾ തന്റെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി എളമ്പേരം എന്ന സ്ഥലത്ത് താമസിപ്പിക്കുകയും പിറ്റേന്ന് നീലേശ്വരത്തുള്ള ടൂറിസ്റ്റ് ഹോമിലേക്കു കൊണ്ടുപോയി നാലു ദിവസം തുടർച്ചയായി പീഡിപ്പിച്ചു എന്നാണ് കേസ്. രണ്ടു വകുപ്പുകളിൽ 20 വർഷം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്ത് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. ആലക്കോട് സിഐ ആയിരുന്ന എ.വി. ജോൺ അണ് കേസ് അന്വേഷണം നടത്തിയത്.