• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയുടെ മൃതദേഹവുമായ പോയ ആംബുലന്‍സ് തടഞ്ഞ് മര്‍ദ്ദനം; പ്രതികളും ആംബുലന്‍സ് ഡ്രൈവര്‍മാര്‍

by Web Desk 06 - News Kerala 24
August 15, 2023 : 7:52 am
0
A A
0
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം കൊണ്ടു പോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും തല്ലിച്ചതച്ച രണ്ടു പേര്‍ പിടിയില്‍. പുനലൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ലിബിനും ഷെമീറുമാണ് പിടിയിലായത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ പുറത്തുനിന്നും ആംബുലന്‍സ് വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര മുട്ടാര്‍ സ്വദേശി രാമചന്ദ്രനും ബന്ധുക്കളായ സുജിത്, സജിത് എന്നിവര്‍ക്കുമാണ് ക്രൂര മര്‍ദ്ദനമേറ്റത്. ക്യാന്‍സര്‍ രോഗിയായ രാമചന്ദ്രന്റെ ഭാര്യ മഞ്ജു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി രാമചന്ദ്രന്‍ സ്വദേശമായ മുട്ടറയില്‍ നിന്നും ആംബുലന്‍സ് വിളിച്ചുവരുത്തി. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു പരിചയക്കാരനായ ആംബുലന്‍സ് ഡ്രൈവറെ വിളിച്ചത്. ഈ ആംബുലന്‍സ് ആശുപത്രി കവാടത്തില്‍ എത്തിയതോടെ ആശുപത്രി പരസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു.  തുടര്‍ന്നുണ്ടായ വാക്കേറ്റം ആക്രമണമായി. മര്‍ദ്ദനത്തില്‍ രാമചന്ദ്രന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്കും അടിയേറ്റു. രാമചന്ദ്രനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വിവരം അറിഞ്ഞെത്തിയ പുനലൂര്‍ പോലീസ് എത്തിയാണ് മഞ്ജുവിന്റെ മൃതദേഹം ആംബുലന്‍സില്‍ വീട്ടില്‍ എത്തിച്ചത്. പ്രതികളായ കാഞ്ഞിപ്പ സ്വദേശി ലിബിനും മഞ്ഞമണ്‍കാല സ്വദേശി ഷമീറും പിടിയിലായി. ലിബിന്‍ മൂന്നു കേസുകളില്‍ പ്രതിയാണ്. ജിതിന്‍ ലാല്‍ജി എന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും

Next Post

ഹവായ് ദ്വീപിലെ കാട്ടുതീ: മരണം 96, പൂർണമായി വെന്തെരിഞ്ഞ് ലഹൈൻ ന​ഗരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹവായ് ദ്വീപിലെ കാട്ടുതീ: മരണം 96, പൂർണമായി വെന്തെരിഞ്ഞ് ലഹൈൻ ന​ഗരം

ഹവായ് ദ്വീപിലെ കാട്ടുതീ: മരണം 96, പൂർണമായി വെന്തെരിഞ്ഞ് ലഹൈൻ ന​ഗരം

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

'പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല': പിണറായിയെ പരിഹസിച്ച് ചെന്നിത്തല

പ്രൗഢോജ്ജ്വലം ഈ കാഴ്ച; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി; ചെങ്കോട്ടയില്‍ വിപുലമായ ആഘോഷങ്ങള്‍

പ്രൗഢോജ്ജ്വലം ഈ കാഴ്ച; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി; ചെങ്കോട്ടയില്‍ വിപുലമായ ആഘോഷങ്ങള്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷം: കണ്ടാലറിയാവുന്ന100 പേർക്കെതിരെ കേസ്

77ാം സ്വാതന്ത്ര്യദിനം: 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

77ാം സ്വാതന്ത്ര്യദിനം: 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In